പാലക്കാട്: ജില്ലയിലെ ഷോളയൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ വീണ് ബംഗാൾ സ്വദേശി മരിച്ചു. ഷോളയൂരിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളിയായ സുനിൽ ദാസ്(35) ആണ് പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. പാറമടയിലെ വെള്ളക്കെട്ടിൽ സ്വകാര്യ വ്യക്തി മീൻ വളർത്തൽ നടത്തുന്നുണ്ട്. ഇതിനരികിലൂടെ നടന്നു പോകുമ്പോൾ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു എന്ന് സുനിൽ ദാസിന്റെ ഭാര്യ പോലീസിനോട് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ പോലീസും രക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Read also: കരാറുകാരന്റെ ആത്മഹത്യ; കർണാടകയിൽ മന്ത്രി കെഎസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറി








































