ടുണീഷ്യ: ലിബിയയില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസം ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഞായറാഴ്ച അറിയിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍മാണ, എന്ന വിതരണ മേഖലകളില്‍ ജോലി ചെയ്തിരുന്നവരെ ആയിരുന്നു സെപ്റ്റംബര്‍ 14ന് ലിബിയയിലെ ആഷ്വേരീഫില് നിന്നും തട്ടിക്കൊണ്ട് പോയത്.
ഏഴ് ഇന്ത്യക്കാരെയും വിട്ടുകിട്ടിയതായി ടുണീഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി പുനീത് റോയ് കുന്ദല്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിബിയയില്‍ ഇന്ത്യക്കാര്‍ തട്ടിക്കൊണ്ട് പോയതായി വ്യാഴാഴ്ച ആയിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. കൂടാതെ ഇവരെ വിട്ടുകിട്ടുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലിബിയന്‍ സര്‍ക്കാരുമായും രാജ്യാന്തര സംഘടനകളുമായും ഇന്ത്യന്‍ സര്‍ക്കാര്‍ ബന്ധപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ഏഴുപേരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകള്‍ കാണിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
Read Also: ഒരേ ഒരു നദാല്‍; നേടിയത് 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം





































