കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. സിപിഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെഎസ് അജിത്ത്, വളയൻചിറങ്ങര പിവി പ്രിന്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി പുല്ലുവഴി എംസി റോഡിലാണ് അപകടം നടന്നത്.
നിർത്തിയിട്ടിരുന്ന ലോറിയിൽ സിഗ്‌നൽ ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് വിവരം. ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അജിത്തിന്റെയും വിമലിന്റെയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്









































