പാലക്കാട്: ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി. പാലക്കാട് ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് സംഭവം. ടർഫ് ഫുട്‍ബോൾ മൽസരം കാണാൻ എത്തിയ കാണികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൂട്ടയിടിയുടെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.
മൽസരത്തിനിടെ ഒരു ടീമിന് അനുകൂലമായി ഫൗൾ അനുവദിച്ചില്ല എന്നതാണ് തർക്കത്തിന് ഇടയാക്കിയത്. ഗ്രൗണ്ടിലെ തർക്കം കാണികൾ ഏറ്റെടുത്തതോടെ കളി കയ്യാങ്കളിയായി. കയ്യാങ്കളി പിന്നീട് കൂട്ടയിടിയുമായി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവം അറിഞ്ഞെങ്കിലും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ടർഫിനുണ്ടായ നഷ്‌ടം ടീമുകൾ വഹിക്കുമെന്ന് ഉറപ്പ് നൽകിയതോടെ പരാതി ഒഴിവാക്കുകയായിരുന്നു.
Most Read: പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ




































