പാലക്കാട്: കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. മണ്ണാർക്കാട് അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി എത്തി ഓഫിസിനകത്ത് ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി.
ഇന്ന് രാവിലെ പത്തരയോടെയാണ് സുരേഷ് ബാബു അഗളി കെഎസ്ഇബി ഓഫിസിൽ എത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നര കോടിയോളം രൂപ ലഭിച്ചില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് സുരേഷ് ബാബു പറയുന്നത്. തുക ലഭിച്ചില്ലെങ്കിൽ ഓഫിസിൽ നിന്ന് പോകില്ലെന്നും കരാറുകാരൻ പറയുന്നു.
‘എന്റെ പണം കിട്ടിയാൽ എനിക്ക് കടം വീട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുമ്പത്തെ ആഴ്ചയും പൈസ ചോദിച്ചു എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ 40 വർഷമായി ലൈൻ വർക്കുകൾ ചെയ്യുന്നത് ഞാനാണ്. മെയിന്റനൻസ് ആണെങ്കിലും ചെറുതും വലുതുമായ എല്ലാ വർക്കുകളും ഞാനാണ് ചെയ്യുന്നത്’ എന്നും സുരേഷ് ബാബു പറയുന്നു.
Most Read: സിൽവർ ലൈൻ ബദൽ സംവാദം മെയ് നാലിന്; അലോക് വർമയും ജോസഫ് സി മാത്യുവും പങ്കെടുക്കും






































