കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി- നിസാം ബഷീർ ചിത്രം ‘റോഷാക്കി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തെത്തി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ‘റോഷാക്ക്’ ഒരു ത്രില്ലർ ചിത്രമാണ്.
മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. മമ്മൂട്ടി ഉൾപ്പടെ നിരവധിപേർ പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിക്കുകയാണ്.
View this post on Instagram
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്‌ദുൾ ആണ്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്‌ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ: ചിത്ര സംയോജനം- കിരൺ ദാസ്, പ്രോജക്‌ട് ഡിസൈനർ- ബാദുഷ, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്‌സ് സേവ്യർ ആൻഡ് എസ്. ജോർജ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്.
Most Read: വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യിൽ രാജി തുടരുന്നു






































