തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യക്ക് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും, കിഴക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനവുമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം.
അതേസമയം ഇന്ന് സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ഇന്ന് തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
അടുത്ത മെയ് 6ആം തീയതിയോടെ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാനും, തുടർന്ന് വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്‌തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ







































