മുംബൈ: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ളണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ളസ്റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ ടൂർണമെന്റിൽ കളിക്കും. ഓസ്ട്രേലിയയിൽ നിന്ന് ബൗളർ അലന കിംഗ് മാത്രമാണ് കളിക്കുകയെന്നാണ് റിപ്പോർട്.
മെയ് 23 മുതലാണ് വനിതാ ടി-20 ചലഞ്ച് ടൂർണമെന്റ് ആരംഭിക്കുക. ഫൈനൽ മെയ് 28നാണ് നിശ്ചയിച്ചിരിക്കുന്നത്. പൂനെ എംസിഎ സ്റ്റേഡിയമാണ് മൽസരങ്ങൾക്ക് വേദിയാവുക. ആകെ മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ കളിക്കുക. അടുത്ത വർഷം മുതൽ 6 ടീമുകളടങ്ങുന്ന വനിതാ ഐപിഎൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Read Also: 10നും ശമ്പളം ലഭിച്ചേക്കില്ല; പണിമുടക്കിൽ നാല് കോടിയിലധികം നഷ്ടം- മാനേജ്മെന്റ്







































