തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും 30,000 രൂപ പിഴയുമാണ് വിധി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്‌മാൻ ആണ് ശിക്ഷ വിധിച്ചത്.
2017ലെ ക്രിസ്മസ് അവധിക്കാലത്ത് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി കുളിക്കുന്നതിനിടെ പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറി മോൾ ജോസ് ഹാജരായി. അന്ന് ആലക്കോട് ഇൻസ്‌പെക്‌ടർ ആയിരുന്ന ഇപി സുരേശനായിരുന്നു കേസ് അന്വേഷിച്ചത്.
Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി







































