പാലക്കാട്: അയൽവീട്ടിലെ നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലയിൽ പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‍മി(18) ആണ് മരിച്ചത്. കഴിഞ്ഞ 30ആം തീയതിയാണ് ശ്രീലക്ഷ്‌മിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ച എല്ലാ വാക്‌സിനുകളും ശ്രീലക്ഷ്‌മി എടുത്തിരുന്നു.
എന്നാൽ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുൻപ് സ്വകാര്യ ക്ളിനിക്കിൽ പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ പ്രവേശിപ്പിച്ച ശ്രീലക്ഷ്‌മി ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
Read also: കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി






































