കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി

By News Bureau, Malabar News
vigilance raid in kozhikode
Ajwa Travels

കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്‌ഡ്‌ നടന്നത്.

റെയ്‌ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു. സന്തോഷ് കുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് നിഗമനം.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള നിരവധി സ്‌ഥാപനങ്ങളിൽ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിന്റെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫിസിലും വിജിലൻസ് പരിശോധന നടത്തി.

Most Read: വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്‌സ്‌ പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE