ഇടുക്കി: ജില്ലയിലെ നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരം വീണ് തൊഴിലാളികൾ മരിച്ചു. മൈലാടുംപാറ, പച്ചക്കാനം എന്നിവിടങ്ങളിലാണ് മരം വീണ് അപകടങ്ങൾ ഉണ്ടായത്.
മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്‌മി(56) ആണ് മരിച്ചവരിൽ ഒരാൾ. മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുന്നതിനിടെയാണ് മുത്തുലക്ഷ്‌മി മരം വീണ് അപകടത്തിൽ പെട്ടത്. മൈലാടുംപാറ സെന്റ് മേരീസ് എസ്‌റ്റേറ്റിലെ ജോലിക്കിടയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ മുത്തുലക്ഷ്‌മിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകുകയായിരുന്നു.
നെടുങ്കണ്ടം പച്ചക്കാനത്ത് മരം വീണ് അതിഥി തൊഴിലാളിയാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ(60) ആണ് മരിച്ചത്. കൂടാതെ മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്‌തു. പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്‌തിയുടെ ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.
Read also: ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണത്തിൽ സിബിഐക്ക് അന്ത്യശാസനം നൽകി കോടതി



































