കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കൊട്ടിയൂർ-മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു.
വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് കല്ല് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ജില്ലയുടെ മലയോര മേഖലയിൽ ഇടവിട്ടിടവിട്ട് കനത്ത മഴ തുടരുകയാണ്.
തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയിൽ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂൽ മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (50) ജോലിക്കിടയിൽ അപകടത്തിൽ പെട്ടത്.
Most Read: കനത്ത മഴ തുടരുന്നു; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി






































