കാസർഗോഡ്: കനത്ത മഴയിൽ വീണ്ടും സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്തു. കാസർഗോഡ് വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ് മുങ്ങിമരിച്ചത്.
ഞായറാഴ്ച മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ ആറുപേർക്കാണ് ജീവൻ നഷ്ടമായത്.
ഒരാളെ കാണാതായി. മൂന്നു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഒമ്പതു വീടുകൾ പൂർണമായും 148 വീട് ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 43 വീട് ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നതായാണ് വിവരം.
നിലവിൽ മൂന്നു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Most Read: മോഷ്ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്റ്റിൽ







































