തൃശൂർ: കോഴിക്കോടിന് പിന്നാലെ തൃശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
കുട്ടി എറണാകുളത്ത് ചികിൽസയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ രണ്ടു പേർക്കാണ് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരത്തെ മൂന്നുപേർ ഉൾപ്പടെ സംസ്ഥാനത്ത് ആകെ നാലുപേർക്കാണ് നിലവിൽ കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ ഹോസ്റ്റൽ താൽക്കാലികമായി പൂട്ടിയിരുന്നു.
Most Read| വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി








































