മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ആറാമത്തെ ചിത്രം ഇന്ന് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ഇന്ന് ചടങ്ങുകളോടെ തുടക്കമായത്. മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ‘ടർബോ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലറായാണ് സിനിമ ഒരുക്കുന്നതെന്നാണ് സൂചന. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
സിനിമയുടെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിഷ്‌ണു ദേവ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. എഡിറ്റിങ്-ആന്റണി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്‌റ്റ്യൻ, കോ-ഡയറക്‌ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, സൗണ്ട് ഡിസൈനർ- കിഷൻ മോഹൻ, ചീഫ് അസോ. ഡയറക്‌ടർ- അരിഷ് അസ്‌ലം.
മേക്കപ്പ്- ജോർജ് സെബാസ്‌റ്റ്യൻ, റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്‌റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്‌ണു സുഗതൻ, പിആർഒ- ശബരി എന്നിവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
Lifestyle| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി






































