മലപ്പുറം: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്.
മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കേരളാ മുസ്ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതരെ വിളിച്ചു വരുത്തി വിശദാംഗങ്ങൾ ആരാഞ്ഞത്.
കിടക്കകളുടെ അപര്യാപ്തത, ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും എണ്ണക്കുറവ്, ഡോക്ടർമാരുടെ സ്ഥലമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നഷ്ടപ്പെട്ടത് തുടങ്ങി വിശദമായ കാര്യങ്ങൾ കമ്മീഷൻ മുമ്പാകെ കേരളാ മുസ്ലിം ജമാഅത്ത് ബോധ്യപ്പെടുത്തി.
നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തിയപ്പോൾ ഉണ്ടായിരുന്ന പല സൗകര്യങ്ങളും ഇല്ലാതെയായി എന്നത് ഏറെ ഗൗരവതരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മലപ്പുറം പോലെ ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ജില്ലയിൽ ആതുരസേവന രംഗത്ത് മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വിദഗ്ധ ഡോക്ടർമാരുടെ അടിയന്തിര നിയമനം ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കേരളാ മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് സോൺ ജനറൽ സെക്രട്ടറി എപി ഇബ്രാഹീം വെള്ളില, എസ്വൈഎസ് ജില്ലാ കമ്മിറ്റി അംഗം യുടിഎം ഷമീർ പുല്ലൂർ എന്നിവരും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.അനിൽ രാജ് കെകെ, ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി അബ്ദുന്നാസർ എന്നിവരും സിറ്റിങ്ങിൽ ഹാജരായി.
SCIENCE NEWS | ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72%
അനിയന് സർജറിയുടെ ആവശ്യത്തിനായി ഞാൻ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രീ ഓപ്പറേറ്റീവ് വാർഡിൽ ഇന്ന് രാത്രി ചെലവഴിച്ചു. രോഗിക്കോ കൂട്ടിരിപ്പുകാർക്കോ കിടക്കാൻ വാർഡിൽ സ്ഥലമില്ലാത്ത അവസ്ഥ കാണാൻ കഴിഞ്ഞു. കൂടാതെ രോഗിക്കോ കൂട്ടിരിപ്പുകാർക്കോ ആവശ്യത്തിന് ഉപയോഗിക്കാൻ ഫാൻ ഇല്ലാത്ത അവസ്ഥ. രോഗികൾ പ്രത്യേകിച്ചും സർജറിക്കും മുൻപായി ജലപാനീയം ദീർഘനേരമായി ഉപേക്ഷിക്കുമ്പോൾ ഫാൻ ഇല്ലാത്തതിനാൽ അമിതചൂടും അതുമൂലം നിർജലീകരണവും ഉറക്കക്കുറവും ഉണ്ടാകുന്ന അവസ്ഥയുണ്ടാകുന്നത് ഇവിടെയുള്ള ശോചനീയാവസ്ഥയെ സൂചിപ്പിക്കുന്നു. 😢