ദിവസേന ജിമ്മിൽ പോയി കഠിന വ്യായാമങ്ങളും ഭക്ഷണക്രമണങ്ങളും പാലിച്ച് തടി കുറയ്‌ക്കാൻ നെട്ടോട്ടമോടുന്ന ഭൂരിഭാഗം പേരും ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരക്കാർക്ക് വലിയ പരിശ്രമങ്ങൾ ഇല്ലാതെ തന്നെ തടി കുറക്കാനുള്ള സീക്രെട്ട് മെസേജ് പങ്കുവെച്ചിരിക്കുകയാണ് നടൻ ആർ മാധവൻ.
21 ദിവസം കൊണ്ട് വലിയ പരിശ്രമങ്ങൾ ഇല്ലാതെ തന്നെ ശരീരഭാരം കുറച്ച നടന്റെ വെയ്റ്റ് ലോസ് വിജയകഥ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഭാരം കുറച്ചതിനെ പറ്റി മാധവൻ പറയുന്നത്.
ഇടവിട്ടുള്ള ഉപവാസമാണ് ഈ ഭാരം കുറയ്‌ക്കലിന് പിന്നിലെ രഹസ്യമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച തന്റെ അഭിമുഖത്തിൽ മാധവൻ പറയുന്നു. ഇന്ത്യയുടെ റോക്കറ്റ് ശസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കെട്രി: ദ എഫക്റ്റ്’ എന്ന ചിത്രത്തിന് വേണ്ടി മാധവൻ ശരീരഭാരം വർധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇടവിട്ടുള്ള ഉപവാസത്തിലൂടെ ഭാരം കുറച്ചത്.
ഇടവിട്ടുള്ള ഉപവാസമാണ് പ്രധാനം. ശരീരത്തിന് വേണ്ടതും നല്ലതുമായ ഭക്ഷണം മാത്രം ഇക്കാലയളവിൽ കഴിച്ചു. കഠിന വ്യായാമമോ ഓട്ടമോ ശസ്‌ത്രക്രിയയോ മരുന്നോ ഒന്നുമില്ല. ഭക്ഷണം ശക്‌തിയിൽ ചവച്ചരച്ച് കഴിക്കുക, നന്നായി വെള്ളം കുടിക്കുക ഇത് മാത്രമാണ് ഭാരം കുറയ്‌ക്കാൻ പിന്തുടർന്നതെന്നും താരം വെളിപ്പെടുത്തി.
കൂടാതെ, എല്ലാ രാത്രിയിലും നന്നായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും സ്‌ക്രീൻ സമയം ഒഴിവാക്കുകയും ചെയ്‌തിരുന്നതായി മാധവൻ പറയുന്നു. സിനിമയുടെ സംവിധാനം നിർവഹിച്ച കാലയളവിലെ തന്റെ ചിത്രവും 21 ദിവസം കൊണ്ട് ഭാരം കുറച്ച ശേഷമുള്ള ചിത്രവും മാധവൻ അഭിമുഖത്തിനിടെ തെളിവായി കാണിക്കുന്നുണ്ട്.
ശരീരഭാരം കുറയ്‌ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്‌റ്റിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്‌ഥയെ തടസപ്പെടുത്തും. ഇത് വിശപ്പും കലോറിയും വർധിപ്പിക്കുമെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
Sports| പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ; നീരജ് ചോപ്രക്ക് വെള്ളി