വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സഹായധനം പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറുലക്ഷം രൂപയും 70 ശതമാനം അംഗവൈകല്യം ബാധിച്ചവർക്ക് 75,000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
കാണാതായവരുടെ ആശ്രിതർക്ക് പോലീസ് നടപടി പൂർത്തിയാക്കി സഹായധനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം ഉള്ളവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും 50,000 രൂപ വീതവും നൽകും. സാധാരണയായി ലഭിക്കുന്ന നഷ്‌ടപരിഹാരത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കുന്ന തുകയാണിത്.
താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക വീടുകളിലേക്ക് മാറുന്നവർക്ക് പ്രതിമാസ വാടകയായി 6000 രൂപ നൽകും. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്ക് സൗജന്യ താമസം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്‌ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി