ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചിത്രങ്ങളാണ് സംസ്‌ഥാന അവാർഡിന് പരിഗണിക്കുക.
സംസ്‌ഥാന അവാർഡിൽ സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധയകാൻ ലിജോ ജോസഫ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻഎസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.
രണ്ടു ഘട്ടങ്ങളായാണ് സംസ്‌ഥാന പുരസ്‌കാരങ്ങളുടെ സ്‌ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യഘട്ടത്തിൽ മൽസരത്തിന് ഉണ്ടായിരുന്നതെങ്കിൽ ചിത്രങ്ങൾ രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മൽസരത്തിൽ പരിഗണിച്ചിട്ടുണ്ട്.
Most Read| സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും; ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും







































