ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അയൽവാസി ഋതു ജയനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

By Senior Reporter, Malabar News
murder
Representational Image
Ajwa Travels

കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്ന് വൈകിട്ടാണ് സംഭവം. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്.

വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അയൽവാസി ഋതു ജയനെ (28) പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചില്ലെന്നാണ് വിവരം. വടക്കേക്കര പോലീസാണ് സ്‌ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

വ്യക്‌തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മൂന്നുകേസുകളിൽ പ്രതിയാണ്. നോർത്ത് പറവൂർ പോലീസിന്റെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ട ആളുമാണ് പ്രതി ഋതുവെന്ന് മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE