കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർക്കും മറ്റു രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അപകടമുണ്ടായത്. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ