ന്യൂഡെൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ആദ്യ വ്യാപാരത്തിൽ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന താഴ്ന്ന നിലയിലെത്തി.
മെക്സിക്കോ, കാനഡ, ചൈന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കാണ് ട്രംപ് കൂടുതൽ നികുതി ചുമത്തിയിരിക്കുന്നത്. ഈ രാജ്യങ്ങൾക്ക് 5% തീരുവയും ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് 10% തീരുവയുമാണ് ട്രംപ് ഏർപ്പെടുത്തിയത്. ഇതോടെ ഡോളർ സൂചിക 0.3% ഉയർന്ന് 109.8 എന്ന നിലയിലായി. അതേസമയം, ഏഷ്യൻ കറൻസികൾ ദുർബലമായി, ചൈനീസ് യുവാൻ 0.5% ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 7.35 എന്ന നിലയിലെത്തി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി








































