ആലപ്പുഴ: പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പത് വയസുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ഒരാഴ്‌ച മുൻപ് വീടിന് സമീപത്തുകൂടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്‌തിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കാലിൽ കൊണ്ടതായാണ് നിഗമനം. ഇതിനിടയിലാണ് പേവിഷബാധയേറ്റതെന്നാണ് കണക്കുകൂട്ടൽ.
നായ ആക്രമിക്കാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യവകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി.
Most Read| സ്വകാര്യ സർവകലാശാല ബിൽ; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം









































