‘ലൗ ജിഹാദ്’ ഗുരുതര പ്രശ്‌നം, നിയമനിർമാണത്തിന് മഹാരാഷ്‌ട്ര; ഏഴംഗ സമിതിയെ നിയോഗിച്ചു

ലൗ ജിഹാദ് വിഷയത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ നിയമം കൊണ്ടുവന്നിരുന്നു. കഴിഞ്ഞവർഷമാണ് ഉത്തർപ്രദേശ് നിയമസഭ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ പാസാക്കിയത്. ഭീഷണിപ്പെടുത്തിയോ വിവാഹ വാഗ്‌ദാനം നൽകിയോ ഒരാളെ മതപരിവർത്തനം നടത്തിയാൽ 20 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

By Senior Reporter, Malabar News
devendra-fadnavis_2020-Nov-23
Ajwa Travels

മുംബൈ: നിർബന്ധിത മതപരിവർത്തനത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് മഹാരാഷ്‌ട്ര. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്‌ജയ്‌ വർമയാണ് അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷ കാര്യം എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.

മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. ലൗ ജിഹാദ് ഗുരുതര പ്രശ്‌നമാണെന്നും തടയേണ്ടതുണ്ടെന്നും മഹാരാഷ്‌ട്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.

”ഇത്തരം സംഭവങ്ങൾ തടയുന്നതിനാണ് സംസ്‌ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ലൗ ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റി സ്‌ത്രീകളുടെ സംരക്ഷണത്തിനും സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനും പ്രവർത്തിക്കും. കമ്മിറ്റ് രൂപീകരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നന്ദി”- ലോധ അഭിപ്രായപ്പെട്ടു.

ലൗ ജിഹാദ് വിഷയത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ നിയമം കൊണ്ടുവന്നിരുന്നു. കഴിഞ്ഞവർഷമാണ് ഉത്തർപ്രദേശ് നിയമസഭ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ പാസാക്കിയത്. ഭീഷണിപ്പെടുത്തിയോ വിവാഹ വാഗ്‌ദാനം നൽകിയോ ഒരാളെ മതപരിവർത്തനം നടത്തിയാൽ 20 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE