ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതിക്കും ആശ്വാസം. ലോകായുക്‌ത പോലീസ് ഇരുവർക്കും ക്ളീൻ ചിറ്റ് നൽകി. ഇരുവർക്കുമെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.
ഇവരെ കൂടാതെ, കേസിലെ മറ്റുരണ്ട് പ്രതികൾക്കും ലോകായുക്‌ത ക്ളീൻ ചിറ്റ് നൽകിയിട്ടുണ്ട്. സിദ്ധാരാമയ്യയുടെ സഹോദരീ ഭർത്താവായ മല്ലികാർജുന സ്വാമി, ഭൂവുടമയായ ദേവരാജു എന്നിവരാണ് മറ്റുരണ്ടു പ്രതികൾ. കേസിൽ അന്തിമ റിപ്പോർട് കർണാടക ഹൈക്കോടതിയിൽ പോലീസ് സമർപ്പിച്ചിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ഹരജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ലോകായുക്‌ത പോലീസ് സിദ്ധാരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും ക്ളീൻ ചിറ്റ് നൽകിയത്. മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ലേഔട്ട് വികസനത്തിനായി പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിന് പകരം 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ





































