താമരശ്ശേരി: ചുരം ഒമ്പതാം വളവിന് സമീപം യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ പോകുമ്പോ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്തായിരുന്നു അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ സ്‌ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് കൊക്കയിൽ നിന്ന് അമലിനെ പുറത്തെടുത്തത്. പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: രവി, മാതാവ്: സുമ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































