കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജ് കോടതിയിൽ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെ ജോർജ് കോടതിയിൽ എത്തുകയായിരുന്നു.
താൻ കീഴടങ്ങാനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ രാവിലെ പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പിസി ജോർജ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ