പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട് കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത കോഴിയെന്ന വിളിപ്പേരും ഈ കോഴിക്കായി.
രണ്ടു ദിവസം മുൻപ് മണ്ണാർക്കാട് സിപിഎം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിൽ വിൽപ്പനക്കെത്തിച്ച കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് കടയുടമ ഷുക്കൂറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ, കോഴിക്കാൽ വാർത്ത നാട്ടിലെങ്ങും പാട്ടായി.
അൽഭുത കോഴിയെ കാണാൻ നിരവധിപ്പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. വ്യത്യസ്തത കണ്ട കടയുടമകളായ ഷുക്കൂറും റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലെത്തി. കോഴിയെ കണ്ട് നിരവധിപ്പേർ ഉയർന്ന വിലക്ക് ആവശ്യപ്പെട്ടെങ്കിലും നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം