മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നാലുപേരെ കസ്റ്റഡിയിൽ എടുത്തു. എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ശിഹാബ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് എൻഐഎ സംഘം പരിശോധനക്കെത്തിയത്. മഞ്ചേരിയിൽ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. അതേസമയം, റെയ്ഡിന്റെ കാരണം വ്യക്തമല്ല. കൊച്ചി എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.
കൊച്ചിയിലും കഴിഞ്ഞദിവസം എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പരിശോധനകൾക്ക് ശേഷം രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. മഞ്ചേരി സ്വദേശി സലിം, അഖിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ