കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചു. പരിപാടി ഉൽഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച മന്ത്രിയെ ബിജെപി മുനമ്പത്തേക്ക് എത്തിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയത്.
വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരൺ റിജ്‌ജു അവകാശപ്പെട്ടിരുന്നു. വഖഫ് ബിൽ പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്. കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ വിമർശിച്ചും സമരസമിതി രംഗത്തെത്തിയിരുന്നു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. അതേസമയം, ഈ ആഴ്‌ച തന്നെ റിജ്‌ജു മുനമ്പത്ത് എത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ