കൽപറ്റ: കേണിച്ചിറ സ്വദേശിനിയാണ് ലിഷ. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ്, വാട്ടർ അതേറിറ്റി ജീവനക്കാരനായ ജിൻസൺ (43) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ഇന്നു പുലർച്ചെയാണ് സംഭവം.
ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ളേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.
കടബാധ്യതയാണ് കാരണമെന്നാണ് വിവരം. അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സമാനസംഭവം പരിസര പ്രദേശമായ പനമരം കുണ്ടാലയിൽ 2022 മെയ്മാസത്തിലും സംഭവിച്ചിരുന്നു. അന്ന് ബന്ധുവീട്ടിൽ വിരുന്നെത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അബൂബക്കർ സിദ്ദിഖ് ആയിരുന്നു കൊലനടത്തിയത്.
MOST READ | നാഷണൽ ഹെറാൾഡ്: 661 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാൻ ഇഡി നടപടി ആരംഭിച്ചു