ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ നിന്ന് ന്യൂഡെൽഹി കേരള ഹൗസിലെത്തിയ 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ ഡെൽഹിയിൽ എത്തിയ സംഘത്തിന് താമസിക്കാൻ കേരള ഹൗസിൽ സൗകര്യം ഒരുക്കിയിരുന്നു.
രാത്രി എട്ടുമണിക്കും പുലർച്ചെയുമുള്ള ട്രെയിനുകളിലായി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. തിരൂർ അർബൻ സഹകരണ ബാങ്കിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് 23 പേരുടെ വിനോദയാത്രാ സംഘത്തിലുള്ളത്. അഞ്ചുവയസുകാരി ഐറ റഷീദാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. സംഘം ഈ മാസം 16നാണ് യാത്ര ആരംഭിച്ചത്.
മറ്റൊരു സംഘം മലപ്പുറം സ്വദേശികളായ ആറംഗ സംഘമാണ്. തൃശൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. അതിനിടെ, എല്ലാ പാക്ക് പൗരൻമാരും 48 മണിക്കൂറിനുള്ളിൽ വിടണമെന്ന് ഇന്ത്യ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെ അട്ടാരിയിലെ ഇന്ത്യ- പാക്ക് അതിർത്തിയിലൂടെ നിരവധി കുടുംബങ്ങൾ പാക്കിസ്ഥാനിലേക്ക് മടങ്ങിയതായാണ് റിപ്പോർട്.
Most Read| ഭീകരാക്രമണം; പാക്കിസ്ഥാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം








































