പാലക്കാട്: അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഉപ്പുകുളത്ത് ഉമർ വാൽപറമ്പൻ (65) ആണ് മരിച്ചത്.
പ്രദേശത്തുള്ള റബർ തോട്ടത്തിൽ രാവിലെ ജോലിക്ക് പോയതായിരുന്നു ഉമർ. അതിനുശേഷം ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ വനത്തിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടത്.
ചോലമണ്ണ് വനമേഖലയോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഉമറിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!