മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. ട്രെയിൻ ദിവാ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെയായിരുന്നു അപകടം.
മരിച്ചവർ 30 മുതൽ 35 വരെ പ്രായപരിധിയിൽ ഉള്ളവരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ അപകട സ്ഥലത്തെത്തി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ