ന്യൂഡെൽഹി: കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്‌ടർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 10 മിനിറ്റ് പറന്നതിന് ശേഷം ഹെലികോപ്‌ടർ തകർന്ന് വീഴുകയായിരുന്നു. പുലർച്ചെ 5.20നാണ് അപകടം നടന്നത്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Most Read| മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്, വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത