എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്‌സ് മെട്രെവെലി?

നിലവിൽ എംഐ6ൽ സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്‌ടർ ജനറൽ ആയി സേവനമനുഷ്‌ഠിക്കുകയാണ് ബ്ളെയ്‌സ്.

By Senior Reporter, Malabar News
Blaise Metreveli
Blaise Metreveli (Image Courtesy: X Platform)
Ajwa Travels

ലണ്ടൻ: 115 വർഷത്തെ ചരിത്രമുള്ള യുകെയിലെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. 47 വയസുകാരിയായ ബ്ളെയ്‌സ് മെട്രെവെലിയാണ് എംഐ6ന്റെ മേധാവിയാവുക. ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം. ‘സി’ എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്.

നിലവിൽ എംഐ6ൽ സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്‌ടർ ജനറൽ ആയി സേവനമനുഷ്‌ഠിക്കുകയാണ് ബ്ളെയ്‌സ്. ‘ക്യു’ എന്ന രഹസ്യനാമത്തിലാണ് സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്‌ടർ ജനറൽ അറിയപ്പെടുന്നത്. യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ എംഐ5ന് മുൻപ് വനിതാ മേധാവികൾ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് എംഐ6 മേധാവിയായി ഒരു വനിതയെ നിയമിക്കുന്നത്.

കേംബ്രിജിലെ പെംബ്രോക്ക് കോളേജിൽ നിന്ന് നരവംശ ശാസ്‌ത്രത്തിലാണ് ബ്ളെയ്‌സ് മെട്രേവെലി ബിരുദം നേടിയത്. തുടർന്ന് 1999ൽ അവർ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ (എംഐ6) കേസ് ഓഫീസറായി ചേർന്നു. എംഐ6ലെ ജോലിയുടെ ഭാഗമായി ഭൂരിഭാഗം സമയവും മിഡിൽ ഈസ്‌റ്റിലും യൂറോപ്പിലുടനീളവും ഓപ്പറേഷൻ റോളുകളിലാണ് ബ്ളെയ്‌സ് പ്രവർത്തിച്ചത്.

യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ എംഐ5ലും സേവനമനുഷ്‌ഠിച്ചു. പിന്നീട് എംഐ6ൽ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്‌ടർ ജനറലായി. 2024, ബ്രിട്ടീഷ് വിദേശനാണയത്തിനുള്ള അവരുടെ സേവനങ്ങൾക്ക് കിങ്‌സ് ബർത്ത്ഡേ ഓണേഴ്‌സിൽ കമ്പാനിയൻ ഓഫ് ദ് ഓർഡർ ഓഫ് സെന്റ് മൈക്കിൾ ആൻഡ് സെന്റ് ജോർജ് ആയി ബ്ളെയ്‌സ് നിയമിക്കപ്പെട്ടു.

1909ൽ സ്‌ഥാപിതമായ എംഐ6 (സീക്രട്ട് ഇന്റലിജൻസ് സർവീസ്) യുകെയിലെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ്. ലോകമെമ്പാടും രഹസ്യമായി പ്രവർത്തിക്കുകയും യുകെ വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട് ചെയ്യുകയും ചെയ്യുന്നു. ദേശസുരക്ഷ സംരക്ഷിക്കുക, വിദേശനയവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ഏജൻസിയുടെ ഉത്തരവാദിത്തം.

ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ശത്രു രാജ്യങ്ങളുടെ ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് എംഐ6 പ്രവർത്തിക്കുന്നത്. ഏജൻസിയുടെ മേധാവി ‘സി’ എന്ന രഹസ്യനാമത്തിലാണ് അറിയപ്പെടുന്നത്. എംഐ6ന്റെ പ്രവർത്തനം വിദേശരാജ്യങ്ങളിൽ മാത്രമാണ് നടക്കുന്നത്. എംഐ5നാണ് ആഭ്യന്തര ഇന്റലിജൻസിന്റെ ചുമതല.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE