കുമളി: മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് 13 ഷട്ടറുകൾ 10 സെമീ വീതം ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്‌പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറന്നത്.
നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്‌പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!