മലപ്പുറം: കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച മലപ്പുറം മങ്കടയിലെ പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു.
ഇന്ന് ഉച്ചയോടെ ആയിരുന്നു മരണം സംഭവിച്ചത്. ഇതിന് പിന്നാലെ മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!





































