വീരമലക്കുന്നിലെ മണ്ണിടിച്ചിൽ; അശാസ്‌ത്രീയമായ മണ്ണെടുപ്പ്, നിർദ്ദേശങ്ങൾക്ക് പുല്ലുവില

കഴിഞ്ഞ ദിവസമാണ് ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. ഒരു കാർ യാത്രക്കാരി അപകടത്തിൽപ്പെടാതെ അത്‌ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നേരത്തെയും വീരമലക്കുന്നിൽ മണ്ണിടിഞ്ഞിരുന്നു.

By Senior Reporter, Malabar News
Landslide in Veeramalakkunnu
ചെറുവത്തൂരിലെ വീരമലക്കുന്നിൽ ഉണ്ടായ മണ്ണിടിച്ചിൽ
Ajwa Travels

കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്‌ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദ്ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ മണ്ണിടിഞ്ഞപ്പോൾ മേഖലയിൽ ഡ്രോൺ പരിശോധന നടത്തി മലയിൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്‌ടർ വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ശേഷമാണ് വീണ്ടും മണ്ണിടിഞ്ഞത്.

കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലോടെ നിർമാണ ചുമതലയുള്ള മേഘ കൺസ്‌ട്രക്ഷൻസ് കമ്പനിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എൻഡിആർഎഫ് സംഘം സ്‌ഥലത്ത്‌ ക്യാമ്പ് ചെയ്യുകയാണ്.

വീരമലക്കുന്നിന് സമീപത്തെ പ്രദേശവാസികളും ആശങ്കയിലാണ്. ജില്ലാ ഭരണകൂടം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. വാട്ടർ അതോറിറ്റിയുടെ ടാങ്ക് കുന്നിലുണ്ട്. ഇതിനിടെയാണ് മലയിൽ വിള്ളലുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ അടക്കം എല്ലാവരും ഭീതിയിലാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. ഒരു കാർ യാത്രക്കാരി അപകടത്തിൽപ്പെടാതെ അത്‌ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നേരത്തെയും വീരമലക്കുന്നിൽ മണ്ണിടിഞ്ഞിരുന്നു. ദേശീയപാത നിർമാണം ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്‌ട്രക്ഷൻസിനെതിരെ അനധികൃത നിർമാണം എന്ന പരാതി അന്നുതന്നെ ഉയർന്നിരുന്നു.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE