പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൽ ജോയ്സി, അധ്യാപകരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ആം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂൺ 23നാണ് തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് സ്കൂൾ വിട്ടെത്തിയ ആശിർനന്ദയെ രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ളാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദയ്ക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും ആരോപിച്ചിരുന്നു.
സ്കൂൾ അധികൃതരാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് ജീവനക്കാരെ സ്കൂൾ മാനേജ്മെന്റ് നേരത്തെ പുറത്താക്കിയിരുന്നു.
Most Read| യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ






































