ടെൽ അവീവ്: ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ പ്രതിരോധ സേനയ്ക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേൽ മന്ത്രിമാർ പറഞ്ഞു.
ഗാസയിലെ സൈനിക നടപടികൾ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷങ്ങളിലാണ് നെതന്യാഹു മന്ത്രിമാർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ”ഞങ്ങൾ ഗാസ മുനമ്പിലെ സമ്പൂർണ അധിനിവേശത്തിലേക്ക് നീങ്ങുകയാണ്”- നെതന്യാഹു പറഞ്ഞതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സുരക്ഷാ മന്ത്രിസഭാ യോഗം നെതന്യാഹു വിളിച്ചേക്കും.
ഗാസയിലെ പൂർണ അധിനിവേശത്തിന് ഇസ്രയേൽ പ്രതിരോധ സേന എതിർപ്പ് അറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ കരസേനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവൻ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നൽകുന്നത്. ബന്ദികൾക്കൊപ്പം സൈനികരുടെ ജീവനും അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!