മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക.

By Senior Reporter, Malabar News
Landslide in Thamarassery Churam
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ നിലയിൽ (Image Courtesy: Anweshanam Online)
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

വാഹനങ്ങൾ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തിൽ പുലർച്ചെ നാലുമണിവരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുറ്റ്യാടിയിലും വയനാട് നിരവിൽ പുഴയിലും ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ബ്ളോക്ക് ചെയ്‌തതോടെയാണ്‌ ഗതാഗതക്കുരുക്കിന് അയവ് വന്നത്.

നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇടയ്‌ക്കിടെയുള്ള സമയങ്ങളിൽ ചെറിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

ചൊവ്വാഴ്‌ച വൈകീട്ട് ഏഴുമണിയോടെയാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചുരത്തിലെ വ്യൂപോയിന്റിന് സമീപമാണ് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്. വ്യൂ പോയിന്റിൽ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റൻ പാറകളും മണ്ണും മരങ്ങളുമെല്ലാം ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.

മീറ്ററുകളോളം ഉയരത്തിൽ വലിയതോതിൽ മണ്ണും പാറകളും വന്നടിഞ്ഞതോടെ ചുരത്തിൽ ഇരുദിശകളിലേക്കും കാൽനട യാത്രപോലും സാധ്യമാകാത്ത തരത്തിൽ ഗതാഗതം പൂർണമായി നിലച്ചു. പിന്നാലെ, ചുരം അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് കല്ലും മണ്ണും നീക്കം ചെയ്‌ത്‌ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ തുറന്ന് കൊടുക്കുകയുള്ളൂ.

Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE