ചരിത്രം കുറിച്ച് ‘ലോക’; ഏഴാം ദിവസം നൂറുകോടി ക്ളബിൽ

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി നേടുന്ന മൂന്നാമത്തെ സിനിമ, നൂറുകോടി ക്ളബിൽ ഇടംപിടിക്കുന്ന 12ആംമത്തെ സിനിമ എന്നീ റെക്കോർഡുകൾ നേടി മികച്ച രീതിയിൽ മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക.

By Senior Reporter, Malabar News
Loka Movie
Ajwa Travels

നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്‌സ് ഓഫീസിൽ കോടികൾ കൊയ്യുന്നത് അപൂർവ കാഴ്‌ചയാണ്‌. അത്തരത്തിൽ തെന്നിന്ത്യയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’ എന്ന സിനിമ. ഏഴാം ദിവസം ചിത്രം നൂറുകോടി ക്ളബിൽ കടന്നിരിക്കുകയാണ്.

ഇതോടെ, മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി നേടുന്ന മൂന്നാമത്തെ സിനിമ, നൂറുകോടി ക്ളബിൽ ഇടംപിടിക്കുന്ന 12ആംമത്തെ സിനിമ എന്നീ റെക്കോർഡുകൾ ലോക നേടി. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഏകദേശം 30 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്.

വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഹോളിവുഡ് ലെവലിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചന്ദു സലിം കുമാർ, എ അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം, തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുക്കുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം തന്നെ വലിയ വിജയമായി മാറിയതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ളാൻ, കലാസംവിധായകൻ-ജിത്തു സെബാസ്‌റ്റ്യൻ , മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം ഡിസൈനർ- മേൽവി ജെ, അർച്ചന റാവു.

സ്‌റ്റിൽസ്- രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ- ശബരി.

Most Read| 2025ന് മുൻപ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം; ഇളവ് നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE