തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി.
വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോഗ്യവകുപ്പ് നടപടി.
നിലവിലെ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞദിവസം രോഗം ബാധിച്ച് ഒരാൾ മരിക്കുകയും പത്തുവയസുകാരിക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു.
Most Read| ‘മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു, സർക്കാർ ഒപ്പമുണ്ട്’







































