കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് ശ്രീനിത മരണത്തിന് കീഴടങ്ങിയത്. ജിജിലേഷിന്റെയും കുട്ടികളുടെയും പരിക്ക് ഗുരുതരമല്ല.
Most Read| ‘മൃദു സമീപനം ഇനിയുണ്ടാകില്ല’; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപ്