ന്യൂഡെൽഹി: ചരക്ക്- സേവന നികുതിയിലെ (ജിഎസ്‌ടി) ഏറ്റവും വലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ളാബുകൾ ഒഴിവാക്കി 5, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്‌തുക്കളുടെയും വില കുറയും.
കൂടാതെ, ആഡംബര ഉൽപ്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം ഉയർന്ന നിരക്കും നടപ്പാക്കുകയാണ്. ഇടത്തരം വാഹനങ്ങളുടെ ജിഎസ്‌ടി 18 ശതമാനം ആക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്‌താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹന നിർമാതാക്കൾ തയ്യാറായിട്ടുണ്ട്.
തിങ്കളാഴ്‌ച മുതൽ വിലയിലുള്ള കുറവ് ഓരോ ഉൽപ്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻസുരക്ഷാ മരുന്നുകൾ എന്നിവയുടെയും ജിഎസ്‌ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽ നീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിലകുറയുന്നവ (പുതിയ നിരക്ക് %)
5%– ഫീഡിങ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽ യന്ത്രവും ഭാഗങ്ങളും, വസ്‌ത്രങ്ങൾ, ജൈവകീടനാശിനികൾ.
0%– മാപ്പ്, ചാർട്ട്, ഗ്ളോബ്, പെൻസിൽ, ഷാർപ്പർ, നോട്ടുബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്.
18%– എസി, എൽഇഡി, എൽസിഡി ടിവികൾ (32 ഇഞ്ചിന് മുകളിൽ), മോണിറ്റർ, ഡിഷ് വാട്ടർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, ഡീസൽ കാറുകൾ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ (350 സിസിക്ക് താഴെ)
Most Read| ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ