മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ദേശീയപാതയിൽ നിർത്തിയിട്ടിയിരുന്ന മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചത്. ഇതിന് ശേഷം കാർ സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുൻഭാഗം പാടെ തകർന്നു. സംഭവസമയത്ത് പ്രദേശത്ത് ചാറ്റൽമഴ ഉണ്ടായിരുന്നു.
Most Read| പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര




































