കോഴിക്കോട്: ഇന്ത്യയിലെ അച്ചടി-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ദേശീയ സംഘടനയായ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു.
നളന്ദ ഓഡിറ്റോറിയത്തിൽ ഒക്‌ടോബർ 13ന് നടന്ന സമ്മേളനം ജില്ലാ വികസന ചുമതലവഹിക്കുന്ന സിആർ സജിത്ത് ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ഗിന്നസ് റെനീഷ് അധ്യക്ഷത വഹിച്ചു. സംഘടനാ അംഗങ്ങളും ക്ഷണിക്കപ്പെട്ട മുതിർന്ന മാദ്ധ്യമപ്രവർത്തകരും ഉൾപ്പടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിൽ നേത്രദാന പ്രോൽസാഹനത്തിന് ആവശ്യമായ കർമപരിപാടികളുടെ ആവശ്യകതയും സംഘടനയുടെ ഉത്തരവാദിത്തവും ഗിന്നസ് റെനീഷ് ചൂണ്ടിക്കാട്ടി.
അടുത്തഘട്ടത്തിൽ അംഗങ്ങളുടെ നേത്രദാനം ഉറപ്പുവരുത്താനുള്ള തീരുമാനവുമായി അവസാനിപ്പിച്ച സമ്മേളനത്തിൽ സംഘടനയുടെ ജില്ലയിലെ വികസനം, അംഗത്വ ക്യാമ്പയിൻ, ജില്ലാ കാര്യാലയം, ജെഎംഎ കുടുംബസംഗമം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയ്‌ക്കെടുത്തു.
ഗിന്നസ് റെനീഷ് നേതൃത്വം നൽകിയ പാനൽ ചർച്ചയിൽ സിആർ സജിത്ത് മോഡറേറ്റർ ആയി. ജില്ലാ ജോയിൻ സെക്രട്ടറി എം. സുനിൽ കുമാർ. ജില്ലാ ട്രഷറർ സുജിത്ത് ലൈവ് (സുജിത്ത് ടി.പി) എന്നിവർ പാനൽ അംഗങ്ങളായി.

ചർച്ചയിൽ പാനൽ അംഗങ്ങൾക്കൊപ്പം ‘മലബാർ ന്യൂസ്’ ഡയറക്‌ടർ വി. സുരേഷ് കുമാർ, ‘ഈവനിംഗ് കേരള ന്യൂസ്’ ഡയറക്‌ടർ ശ്രീജിത്ത് ശ്രീധരൻ, മാദ്ധ്യമ പ്രവർത്തകരായ ഇസഹാഖ് ഈശ്വരമംഗലം (ഇഎം), ജോഷി അത്തോളി (2കെ മീഡിയ), റമീൽ റഹ്‌മാൻ (എംടിവി ന്യൂസ് കേരള) എന്നിവരും പങ്കെടുത്തു.
MOST READ | ‘നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥൻ