കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടിഎസ് പങ്കജാക്ഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ആറുമണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടത്. പിന്നാലെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരാദേവിയും. കോർപറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. ഐഒസിയിലെ യൂണിയൻ ഭാരവാഹിയുമായിരുന്നു.
Most Read| ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്





































